എഴുത്തുകാരനും എസ്‌ഐഒ മുന്‍ നേതാവുമായ വി വി എ ശുക്കൂര്‍ അന്തരിച്ചു

Update: 2024-08-28 11:28 GMT

വളാഞ്ചേരി: എഴുത്തുകാരനും ഖുര്‍ആന്‍ വിവര്‍ത്തകനും എസ്‌ഐഒ(സ്റ്റുഡന്റ്‌സ് ഇല് ലാമിക് ഓര്‍ഗനൈസേഷന്‍) മുന്‍ അഖിലേന്ത്യാ ശൂറാ അംഗവുമായ വി വി എ ശുക്കൂര്‍ അന്തരിച്ചു. വളാഞ്ചേരി പൂക്കാട്ടിരിയിലായിരുന്നു താമസം. എസ്‌ഐഒയുടെ മുഖപ്രസിദ്ധീകരണമായിരുന്ന 'യുവസരണി' മാസികയുടെ എഡിറ്ററായിരുന്നു. ആശയം ബുക്‌സ് ഡയറക്ടര്‍ ആന്റ് എഡിറ്റര്‍ ചുമതല വഹിച്ചുവരികയായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ മലയാള പഠന കേന്ദ്രം ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോക പ്രശസ്ത പണ്ഡിതന്‍ ശൈഖ് അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷില്‍ രചിച്ച ഖുര്‍ആന്‍ വിവര്‍ത്തന വിശദീകരണ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. വാടാനപ്പള്ളി ഇസ്‌ലാമിയ്യ കോളജ് പ്രഥമ ബാച്ച് വിദ്യാര്‍ഥിയായ അദ്ദേഹം എസ് ഐഒ സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് കൊടുവള്ളി പറമ്പത്ത് കാവ് ജുമാ മസ്ജിദില്‍ നടക്കും.

Tags: