ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ബ്രിജ് ഭൂഷന്റെ അനുയായി; കായികരംഗം വിടുകയാണെന്ന് സാക്ഷി മാലിക്, പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്
ബിജെപി എംപിക്കെതിരേ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഗുസ്തി താരങ്ങളായ ബജ്‌റങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കില്ലെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍, ബ്രിജ് ഭൂഷന്റെ മകന്‍ പ്രതീകും മരുമകന്‍ വിശാല്‍ സിങും മല്‍സരത്തിനിറങ്ങിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സഹായി സഞ്ജയ് സിങിനെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഗുസ്തി ഫെഡറേഷനുകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സഞ്ജയ് സിങ് നേരത്തെ പറഞ്ഞിരുന്നു. നുണയ്‌ക്കെതിരായ സത്യത്തിന്റെ വലിയ വിജയമാണിതെന്നു പറഞ്ഞ സഞ്ജയ് സിങ്, ബിജെപി എംപിയുമായി അടുപ്പമുണ്ടോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും എനിക്ക് അദ്ദേഹവുമായി അടുപ്പമുണ്ടെന്നതില്‍ സംശയമില്ലെന്നും പറഞ്ഞു.
ഫലം വന്നതിന് തൊട്ടുപിന്നാലെ, ഒളിംപിക് മെഡല്‍ ജേതാവും ദേശീയ ഗുസ്തി താരവുമായ സാക്ഷി മാലിക് താന്‍ കായികരംഗം വിടുകയാണെന്ന് പ്രഖ്യാപിച്ചു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കപ്പെട്ടതില്‍ മുന്‍നിര ഗുസ്തി താരങ്ങളായ മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റങ് പുനിയ എന്നിവര്‍ നിരാശ പ്രകടിപ്പിച്ചു. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞു.
Olympic bronze medallist Sakshi Malik says she'll quit wrestling if Sanjay Singh, a loyalist of Brij Bhushan Sharan Singh is appointed President of Wrestling Federation of India @SakshiMalik pic.twitter.com/R8OSpEVo1U
— Nabila Jamal (@nabilajamal_) December 21, 2023
സഞ്ജയ് സിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍, വനിതാ ഗുസ്തിക്കാര്‍ക്ക് പീഡനം തുടരുമെന്നും രാജ്യത്ത് എങ്ങനെ നീതി കണ്ടെത്തുമെന്ന് തനിക്ക് ഒരു പിടിയുമില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. 'ഞങ്ങളുടെ ഗുസ്തി ജീവിതത്തിന്റെ ഭാവി ഇരുട്ടിലാണ്. എവിടേക്ക് പോകണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്‌റങ് പുനിയ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല, ഞങ്ങള്‍ ഇവിടെ വന്നത് രാഷ്ട്രീയത്തിന് വേണ്ടിയല്ല, ഞങ്ങള്‍ സത്യത്തിന് വേണ്ടി പോരാടുകയായിരുന്നു, എന്നാല്‍ ഇന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ഒരു സഹായി ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റായെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Delhi: Wrestler Sakshi Malik breaks down as she leaves after addressing a press conference.
— ANI (@ANI) December 21, 2023
Former WFI chief Brij Bhushan Sharan Singh's aide Sanjay Singh has been elected as the new president of the Wrestling Federation of India. pic.twitter.com/Rc85nAkvgy
ഗുസ്തി ഫെഡറേഷന് ഒരു വനിതാ മേധാവിയെ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നത്. ഞങ്ങള്‍ പോരാടി, പക്ഷേ പുതിയ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ സഹായിയും ബിസിനസ് പങ്കാളിയുമായതിനാല്‍ ഞാന്‍ ഗുസ്തി ഉപേക്ഷിക്കുമെന്നും ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് തന്റെ ബൂട്ട് മേശപ്പുറത്ത് വച്ചുകൊണ്ട് പറഞ്ഞു. ഈ വര്‍ഷം ജനുവരിയില്‍, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് നിരവധി ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഗുസ്തിക്കാര്‍ ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നു.

