ലോകത്തെ കൊവിഡ് ബാധിതര്‍ 17.47 കോടി കടന്നു; മരണം 37.62 ലക്ഷം, 15.81 കോടി പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,60,806 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 10,235 മരണമാണ് ഒരുദിവസം മാത്രം രേഖപ്പെടുത്തിയത്.

Update: 2021-06-09 05:43 GMT

വാഷിങ്ടണ്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 17.47 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,60,806 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 17,47,49,069 ആയി ഉയര്‍ന്നിരിക്കുകയാണ്. 10,235 മരണമാണ് ഒരുദിവസം മാത്രം രേഖപ്പെടുത്തിയത്. ഇതുവരെ 37,62,883 പേര്‍ക്കാണ് കൊവിഡിന്റെ പിടിയില്‍പ്പെട്ട് ജീവന്‍ നഷ്ടമായത്. 15,81,58,004 പേരുടെ രോഗം ഭേദമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 1,25,23,850 പേര്‍ വൈറസ് ബാധിച്ച് ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 85,766 പേരുടെ നില ഗുരുതരവുമാണ്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ, യുകെ, ഇറ്റലി, അര്‍ജന്റീന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് രോഗികള്‍ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യപത്തിലുള്ളത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രോഗവ്യാപനം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നുതന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 91,227 പേര്‍ക്കാണ് വൈറസ് പിടിപെട്ടത്. 2,213 മരണവും റിപോര്‍ട്ട് ചെയ്തു. ഇതേ സമയം അമേരിക്കയില്‍ 13,542 പേരെയാണ് വൈറസ് ബാധിച്ചത്.

മരണം 401 ആണ്. ബ്രസീലില്‍ 52,448 പേര്‍ക്കും അര്‍ജന്റീനയില്‍ 31,137 പേര്‍ക്കും കൊളംബിയയില്‍ 18,586 പേര്‍ക്കും ഒരുദിവസം രോഗം സ്ഥിരീകരിച്ചു. മറ്റ് രാജ്യങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ സ്ഥിതിവിവരം ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക: 3,42,42,866 (6,13,052), ഇന്ത്യ: 2,90,89,069 (3,53,557), ബ്രസീല്‍: 1,70,38,260 (4,77,307), ഫ്രാന്‍സ്: 57,19,937 (1,10,137), തുര്‍ക്കി: 53,00,236 (48,341), റഷ്യ: 51,45,843 (1,24,496), യുകെ: 45,28,442 (1,27,854), ഇറ്റലി: 42,35,592 (1,26,690), അര്‍ജന്റീന: 40,08,771 (82,667), ജര്‍മനി: 37,12,595 (90,084).

Tags: