നിര്‍മാണം നടക്കുന്ന ഇരുനില വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് തൊഴിലാളി മരിച്ചു

Update: 2023-08-22 07:17 GMT
നിര്‍മാണം നടക്കുന്ന ഇരുനില വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് തൊഴിലാളി മരിച്ചു

കണ്ണൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് തൊഴിലാളി മരിച്ചു. അസാം സ്വദേശി റാക്കിമുല്ല എന്ന റാക്കി ബുല്‍(31) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.45ഓടെ കുറുമാത്തൂര്‍ മണക്കാട് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം. മുഹമ്മദ് ഷഫീഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതുതായി നിര്‍മിക്കുന്ന ഇരുനില വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ കോണ്‍ക്രീറ്റിന് വേണ്ടി ഉപയോഗിച്ച പലക നീക്കുന്നതിനിടെയാണ് പകടം. വിവരമറിഞ്ഞ് തളിപ്പറമ്പില്‍ നിന്നു സ്‌റ്റേഷന്‍ ഓഫിസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്്‌സെത്തി സ്ലാബ് നീക്കി തൊഴിലാളിയെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം ശ്രീകണ്ഠാപുരം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.

Tags:    

Similar News