വിസ്മയിപ്പിക്കുന്ന വ്യക്തിത്വം; യുഎപിഎ ചോദ്യം ചെയ്ത് സ്റ്റാൻ സ്വാമി സമർപ്പിച്ച ഹരജിയിൽ ബോംബെ ഹൈക്കോടതി

സ്വാമിയുടെ മരണത്തെത്തുടർന്ന് ദേശീയ അന്വേഷണ ഏജൻസിക്കും (എൻഐഎ) ജുഡീഷ്യറിക്കും എതിരേയുണ്ടായ വിമർശനത്തെക്കുറിച്ചും ബെഞ്ച് പരാമർശിച്ചു.

Update: 2021-07-19 10:41 GMT

മുംബൈ: ഭീമാ കോറേ​ഗാവ് കേസിൽ തടവിൽ കഴിയവെ കസ്റ്റഡിയിൽ മരണപ്പെട്ട ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ സ്വാമി സമർപ്പിച്ച അപ്പീലുകൾ ബോംബെ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചു. സ്റ്റാൻ സ്വാമി വിസ്മയിപ്പിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് കോടതിക്ക് വലിയ ബഹുമാനമുണ്ടെന്നും പറഞ്ഞു.

ജൂലൈ 5 ന് സ്റ്റാൻ സ്വാമിയുടെ മെഡിക്കൽ ജാമ്യാപേക്ഷയിൽ അധ്യക്ഷത വഹിച്ച ജസ്റ്റിസുമാരായ എസ് എസ് ഷിൻഡെ, എൻ ജെ ജമാദാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരത്തിൽ നിരീക്ഷണങ്ങൾ നടത്തിയത്.

"ഞങ്ങൾക്ക് സാധാരണ ഒന്നിനും സമയമുണ്ടാകാറില്ല, പക്ഷേ സ്വാമിയുടെ സംസ്കാര ശുശ്രൂഷ ഞാൻ കണ്ടു. അത് വളരെ കൃപയുള്ളതായിരുന്നുവെന്ന് ജസ്റ്റിസ് ഷിൻഡെ പറഞ്ഞു. അത്തരമൊരു അത്ഭുതകരമായ വ്യക്തി. അദ്ദേഹം സമൂഹത്തിന് നൽകിയത് സേവനമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാമിയുടെ മരണത്തെത്തുടർന്ന് ദേശീയ അന്വേഷണ ഏജൻസിക്കും (എൻഐഎ) ജുഡീഷ്യറിക്കും എതിരേയുണ്ടായ വിമർശനത്തെക്കുറിച്ചും ബെഞ്ച് പരാമർശിച്ചു.

ഇത് സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല (കസ്റ്റഡിയിലുള്ള സ്വാമിയുടെ മരണം). ഞങ്ങളുടെ മനസ്സിൽ എന്താണുള്ളത്, ഞങ്ങളുടെ ഉത്തരവ് ഉച്ചരിക്കാൻ കഴിയാത്തതിനാൽ ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഹൈക്കോടതി മെഡിക്കൽ ജാമ്യാപേക്ഷ പരിഗണിച്ച് പറഞ്ഞു.