സാബിയ സെയ്ഫി വധം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാജ്യത്ത് സ്വസ്ഥമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐഇര്‍ഷാന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

Update: 2021-09-06 11:21 GMT

കൊച്ചി: ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ സാബിയ സെയ്ഫിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യണമെന്നും കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐഇര്‍ഷാന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ആലുവയില്‍ നടക്കുന്ന പ്രതിഷേധ ജ്വാല സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്യും. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാജ്യത്ത് സ്വസ്ഥമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് എം ഐ ഇര്‍ഷാന വ്യക്തമാക്കി.

സ്ത്രീകള്‍ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആവര്‍ത്തിക്കുമ്പോഴും പ്രതികളെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. സാബിയ സെയ്ഫി കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീപക്ഷ സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും മൗനം അപകടകരമാണെന്നും ഇര്‍ഷാന പറഞ്ഞു. സംസ്ഥാന വ്യാപകമായി നാളെ നടക്കുന്ന പ്രതിഷേധ ജ്വാലയില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിക്കും.

Tags:    

Similar News