കൊവിഡ് ധനസഹായം വാങ്ങാന്‍ ക്യൂവില്‍ നിന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

Update: 2020-04-18 07:38 GMT

ഹൈദരാബാദ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വാങ്ങാന്‍ ക്യൂവില്‍നിന്ന് സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി വില്ലേജിലാണ് 47 വയസ്സുകാരി മരണപ്പെട്ടത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 1500 രൂപ വാങ്ങാന്‍ വന്ന സ്ത്രീ ബാങ്കിന് സമീപത്തെ മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ കാര്‍ഡ് കൈവശമുള്ള ഓരോ കുടുംബത്തിനും പച്ചക്കറികളും പലവ്യജ്ഞനങ്ങളും വാങ്ങാനാണ് സര്‍ക്കാര്‍ 1500 രൂപ ധനസഹായം പ്രഖ്യാപിച്ചത്.


Tags: