കൊല്ലത്ത് ബാങ്കിനുള്ളിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു

ഇന്ന് ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. ബാങ്കിനുള്ളിൽ കയറി ശരീരത്തിലേക്കു പെട്രോൾ ഒഴിച്ചു തീ കത്തിക്കുകയായിരുന്നു.

Update: 2020-06-03 09:30 GMT

കൊല്ലം: പരവൂര്‍ പൂതക്കുളം ബാങ്കിനുള്ളില്‍ സ്ത്രീ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു. പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലാണ് ആത്മഹത്യ. പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ബാങ്കിനുള്ളില്‍ കയറി ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമര്‍ജന്‍സി എക്‌സിറ്റ് വഴി ഓടി പുറത്തിറങ്ങി. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കുകളില്ല. ബാങ്കിലെ താല്‍ക്കാലിക കലക്ഷന്‍ ഏജന്റ് ആണ് സത്യവതി. ആത്മഹത്യാകാരണം വ്യക്തമല്ല.


Similar News