വാങ്ങാന്‍ ആളില്ലെങ്കില്‍ എയര്‍ ഇന്ത്യ ആറു മാസത്തിനകം അടച്ചുപൂട്ടിയേക്കും

സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തേ പറഞ്ഞിരുന്നു.

Update: 2019-12-30 15:07 GMT

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നേരിടുന്ന എയര്‍ ഇന്ത്യയെ വാങ്ങാന്‍ ആരും മുന്നോട്ട് വന്നില്ലെങ്കില്‍ ആറുമാസത്തിനകം കമ്പനി അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ അവസനാനത്തോടുകൂടി പൂട്ടുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തേ പറഞ്ഞിരുന്നു. പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ സ്വകാര്യവല്‍കരിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയവേയായിരുന്നു മന്ത്രി ഇത് പറഞ്ഞത്.

നഷ്ടത്തിലായ രാജ്യാന്തര വിമാനക്കമ്പനിക്കായി സ്വകാര്യ കമ്പനികള്‍ക്കു ലേലം വിളിക്കുന്നതിനുള്ള അപേക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍. പക്ഷേ വിമാന കമ്പനി വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ച് ഇതുവരെ ആരും രംഗത്ത് വന്നിട്ടില്ല.കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും വാങ്ങാന്‍ ആവശ്യക്കാരെ ലഭിച്ചിരുന്നില്ല. അതിനാലാണ് ഇത്തവണ ചില നിബന്ധനകള്‍ പുനഃപരിശോധിച്ച് മുഴുവന്‍ ഓഹരിയും വില്‍ക്കാന്‍ തീരുമാനിച്ചത്. എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതിന് എതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.


Tags:    

Similar News