ന്യൂയോര്‍ക്കില്‍ ഒറ്റദിവസം മരിച്ചത് 562 പേര്‍; കൊറോണയിൽ പകച്ച് അമേരിക്ക

രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താൽ അടുത്ത ആഴ്ചക്കുള്ളിൽ കുറഞ്ഞത് 3,000 വെന്റിലേറ്ററെങ്കിലും ആവശ്യമുണ്ട്‌.

Update: 2020-04-04 04:24 GMT

ന്യൂയോർക്ക്: കൊറോണ വ്യാപനത്തിൽ അമേരിക്കയിലെ ന്യൂയോർക്കിൽ മാത്രം ഒറ്റ ദിവസം മരിച്ചത് 562 പേർ. ഇതോടെ ന്യൂയോർക്ക് സംസ്ഥാനത്ത് മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏകദേശം 3,000 ആയി. ചികിൽസാ സൗകര്യങ്ങളുടെ അഭാവവും മരണനിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്.

അമേരിക്കയിലെ ആകെ മരണത്തിന്റെ നാലിലൊന്നിൽ അധികവും ന്യൂയോർക്കിലാണ്. വെന്റിലേറ്റർ, കിടക്കകൾ എന്നിവയുടെ അഭാവം മൂലം ഇനിയും ആയിരങ്ങൾ മരിച്ചേക്കാമെന്നും പ്രതിസന്ധി തരണം ചെയ്യാന്‍ അമേരിക്കയിലെ മുഴുവൻ സംവിധാനങ്ങളും ന്യൂയോർക്കിൽ വിന്യസിക്കേണ്ടി വരുമെന്നും ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോ പറയുന്നു.

ന്യൂയോർക്ക് നഗരത്തിൽ മാത്രം 1,000 നഴ്സുമാർ, 150 ഡോക്ടർമാർ, 300 റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളടങ്ങുന്ന സംഘത്തെ ആവശ്യമുണ്ട്. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താൽ അടുത്ത ആഴ്ചക്കുള്ളിൽ കുറഞ്ഞത് 3,000 വെന്റിലേറ്ററെങ്കിലും ആവശ്യമുണ്ട്‌. അമേരിക്കൻ സൈന്യത്തിലെ വിദഗ്ധ സംഘത്തെ ന്യൂയോർക്കിൽ വിന്യസിക്കണമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ന്യൂയോർക്ക് മേയർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചു.

അതേസമയം കൂട്ടമരണങ്ങള്‍ സംസ്കാര ചടങ്ങുകൾ നടത്തുന്നവരിൽ വൻ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നിരവധി മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്നുവെന്നും വിവരങ്ങളുണ്ട്. രോഗം ബാധിച്ച് മരിച്ചവരിൽ നിന്ന് രോഗം പകരുമെന്ന ഭയത്താലാണ് ന്യൂയോർക്കിലെ മിക്ക ഫ്യുണറൽ ഹോം ജീവനക്കാരും. 

Similar News