രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പേര്‍ക്ക് കൊവിഡ്; 42,916 പേര്‍ക്ക് രോഗമുക്തി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,594 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 95.7 ലക്ഷമായി ഉയര്‍ന്നു. ഇന്നലെ മാത്രം 540 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,16,082 ആയി ഉയര്‍ന്നു. 4,16,082 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 42,916 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 90ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 90,16,289 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 11,70,102 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 14,47,27,749 സംപിളുകള്‍ രാജ്യത്ത് ഇതുവരെ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.