വിദ്യാര്‍ഥികളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം: വിസ്ഡം യൂത്ത് കേരളാ ടീച്ചേര്‍സ് കോണ്‍ഫറന്‍സ്

Update: 2024-09-29 17:35 GMT

പെരിന്തല്‍മണ്ണ: അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളെ അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് 'നര്‍ച്ചറിങ് ഹ്യൂമാനിറ്റി' എന്ന പ്രമേയത്തില്‍ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച കേരള ടീച്ചേഴ്‌സ് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളില്‍ സ്വാര്‍ത്ഥ ചിന്ത വളര്‍ത്തി അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഗുണദോഷിക്കാനുള്ള അവകാശമില്ലന്ന പ്രചാരണത്തിന് പിന്നിലെ സ്വതന്ത്രവാദ ചതിക്കുഴികളെ സമൂഹം തിരിച്ചറിയണം. അതിര് വിട്ട ആഘോഷ ഭ്രമങ്ങളെ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിനു പിന്നില്‍ കുത്തക കമ്പനികളുടെ കച്ചവട തന്ത്രമാണ്. വിദ്യാര്‍ഥികളിലെ അരുതായ്മകളെ തിരുത്താന്‍ അധ്യാപകര്‍ ജീവിതം കൊണ്ട് യോഗ്യത നേടണമെന്നും അധ്യാപകരുടെ വീഴ്ചകള്‍ തലമുറയുടെ നാശത്തിന് കാരണമാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ഉപാധ്യക്ഷനും വിദ്യാഭ്യാസ വിചക്ഷണനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ് അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ: വിസ്ഡം യൂത്ത് സംഘടപ്പിച്ച കേരള ടീച്ചേഴ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ദാറുല്‍ ഖുര്‍ആനിന്‍ സംഘടിപ്പിച്ച 'ബട്ടര്‍ഫ്‌ലൈസ് കളി തൊട്ടില്‍', 'ലിറ്റില്‍ വിങ്ങ്‌സ്', 'ടീന്‍ സ്‌പേഴ്സ്' സംഗമങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മനം കവര്‍ന്നു.


Tags: