സാബിയ സൈഫിയുടെ യഥാര്‍ഥ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണം ; 18ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധ റാലി നടത്തും

18ന് വൈകുന്നേരം നാലിന് ആലുവ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തുനിന്നും, ആരംഭിക്കുന്ന റാലി ബാങ്ക് ജംഗ്ഷനില്‍ സമാപിക്കുമെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ്് സുനിതാ നിസാര്‍ ,ജില്ല ജനറല്‍ സെക്രട്ടറി സുമയ്യ സിയാദ്, ജില്ലാ ഖജാന്‍ജി ബിന്ദു വില്‍സണ്‍,ജില്ലാ കമ്മിറ്റി അംഗം ബബിത സനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Update: 2021-09-16 06:56 GMT

കൊച്ചി:ഡല്‍ഹി പോലിസില്‍ സിവില്‍ ഡിഫന്‍സ് ഓഫീസറായിരുന്ന സാബിയ സൈഫിയെ ക്രൂരമായി ബലാല്‍ സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ വസ്തുതാപരമായി അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ആലുവയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിതാ നിസാര്‍ ,ജില്ല ജനറല്‍ സെക്രട്ടറി സുമയ്യ സിയാദ്, ജില്ലാ ഖജാന്‍ജി ബിന്ദു വില്‍സണ്‍,ജില്ലാ കമ്മിറ്റി അംഗം ബബിത സനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സുതാര്യമായ അന്വേഷണം നടക്കാത്തതിന്റെ പേരില്‍ നിരവധി ദുരൂഹതകള്‍ ഈ കൊലയ്ക്ക് പിന്നില്‍ ഉണ്ട്. മൃഗീയമായ ബലാല്‍സംഗം സാബിയ സൈഫിക്ക് നേരെ നടന്നിട്ട് പോലും പൊതുസമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഇനിയും ഉയര്‍ന്നു വന്നിട്ടില്ല. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ദാരുണമായ കൊലപാതകത്തില്‍ പൊതുസമൂഹം തുടരുന്ന മൗനം അത്യന്തം അപകടകരമാണെന്നും ഇവര്‍ പറഞ്ഞു.

ഇതിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരേണ്ട മുഖ്യധാരാ മാധ്യമങ്ങളും ദുരൂഹമായ മൗനം തുടരുകയാണ്. പ്രതികളെ പിടികൂടുന്നതില്‍ ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥക്കും നിസ്സംഗതക്കും എതിരെ കൂടിയാണ് വനിതകളുടെ അവകാശ സംരക്ഷണത്തിനായി പോരാടുന്ന വിമണ്‍ ഇന്ത്യ മൂവ്‌മെന്റിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധറാലിയെന്നും ഇവര്‍ വ്യക്തമാക്കി. ഈ മാസം 18ന് വൈകുന്നേരം നാലിനന് ആലുവ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തുനിന്നും, ആരംഭിക്കുന്ന റാലി ബാങ്ക് ജംഗ്ഷനില്‍ സമാപിക്കുമെന്നും ഇവര്‍ അറിയിച്ചു.

Tags:    

Similar News