ഗുവാഹത്തി: ന്യൂനപക്ഷ വിഭാഗത്തിന്റെ ജനസംഖ്യ വളർച്ച നിയന്ത്രിക്കാൻ അസം സർക്കാർ പ്രത്യേകം നടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
സംസ്ഥാനത്ത് പട്ടിണിയും നിരക്ഷരതയും തുടച്ചുമാറ്റുന്നതിനാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ പുതിയ മാറ്റങ്ങൾ വരുത്തുകയാണ് പ്രഥമലക്ഷ്യം, ഒപ്പം മുസ്‌ലിം വിഭാഗത്തിന്റെ ജനസംഖ്യാ വളർച്ച പ്രത്യേകം ശ്രദ്ധിക്കുമെന്നും ശർമ പറഞ്ഞു.