സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 12 ജില്ലകളിലും യെല്ലോ അലര്‍ട്ട്

12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

Update: 2022-06-25 01:52 GMT

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ നാലു ദിവസം മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മഹാരാഷ്ട്ര തീരത്തിനു മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴിയും കാലാവര്‍ഷക്കാറ്റുകള്‍ ശക്തിപ്രാപിച്ചതുമാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Tags: