യുപി സര്‍ക്കാര്‍ ഈ ദലിത് കര്‍ഷകനെതിരേ 25 ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തത് എന്തുകൊണ്ട്?
അനധികൃതമായി കുടില്‍ പണിയുക, വനത്തില്‍ നിന്ന് മരങ്ങള്‍ മുറിക്കുക, വനംവകുപ്പ് നട്ടുപിടിപ്പിച്ച തൈകള്‍ നശിപ്പിക്കുക, വനഭൂമിയില്‍ കൃഷി ചെയ്യുക എന്നിവയാണ് ശ്യാംലാലിനെതിരേ ചുമത്തിയിരിക്കുന്ന കേസുകള്‍. അദ്ദേഹത്തിനെതിരേ യുപിയിലെ ഗുണ്ടാ നിയമവും യോഗി സര്‍ക്കാര്‍ ചുമത്തിയിരുന്നു.
ന്യൂഡല്‍ഹി: 65 വയസുള്ള ദലിത് കര്‍ഷകനായ ശ്യാംലാല്‍ പാസ്വാനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതുവരെ 25 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2006ലെ വനാവകാശ നിയമ പ്രകാരം കൃഷി ചെയ്യുന്നതോ താമസിക്കുന്നതോ ആയ ഭൂമിയില്‍ അവകാശം നേടാന്‍ ശ്യാംലാലിന് അവകാശമുണ്ട്. ഇതിന് വിരുദ്ധമായാണ് യോഗി സര്‍ക്കാര്‍ ഈ കര്‍ഷകനോട് പെരുമാറിയത്.
എന്നാല്‍, ഈ അവകാശങ്ങള്‍ ഒന്നും തന്നെ ഈ വിഭാഗങ്ങള്‍ക്ക് ലഭ്യമല്ലെന്നതിന്റെ നേര്‍ചിത്രമാണ്, ശ്യാംലാലിന്റെ കുടുംബം 93 വര്‍ഷമായി കൃഷി ചെയ്തുവരുന്ന ഭൂമി വനമായി കണക്കാക്കപ്പെടുന്നതായുള്ള 2020 ലെ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ശ്യാംലാലിന്റെ കടുക് ഫാം 0.034 ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്.
അദ്ദേഹത്തിന്റെ കുടുംബം തലമുറകളായി കൃഷിചെയ്തിരുന്ന സ്ഥലമാണിത്, പക്ഷേ ഇത് വനംവകുപ്പ് ഔദ്യോഗികമായി വനമായി പട്ടികപ്പെടുത്തിയിട്ടുള്ള പ്രദേശമായി ഇപ്പോള്‍ മാറിയിരിക്കുന്നു. ഇതോടെ ശ്യാംലാല്‍ 1927 ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്റ്റ് ലംഘനം നടത്തുന്നയാളായി മാറി. വനമേഖലയില്‍ കൃഷി ചെയ്യുന്നത് ബ്രിട്ടിഷ് കാലത്തെ ഈ നിയമപ്രകാരം നിരോധിച്ചതാണ്.
അനധികൃതമായി കുടില്‍ പണിയുക, വനത്തില്‍ നിന്ന് മരങ്ങള്‍ മുറിക്കുക, വനംവകുപ്പ് നട്ടുപിടിപ്പിച്ച തൈകള്‍ നശിപ്പിക്കുക, വനഭൂമിയില്‍ കൃഷി ചെയ്യുക എന്നിവയാണ് ശ്യാംലാലിനെതിരേ ചുമത്തിയിരിക്കുന്ന കേസുകള്‍. അദ്ദേഹത്തിനെതിരേ യുപിയിലെ ഗുണ്ടാ നിയമവും യോഗി സര്‍ക്കാര്‍ ചുമത്തിയിരുന്നു.
2006 ല്‍ നടപ്പിലാക്കിയ വനാവകാശ നിയമം 'വനവാസികളായ' വ്യക്തികളുടെയും സമുദായങ്ങളുടെയും ഭൂമി അവകാശങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുന്നതാണ്. എന്നാല്‍ ഇത് നടപ്പിലാക്കുവാന്‍ സര്‍ക്കാരുകള്‍ തയാറായിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം, 93 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം സംസ്ഥാന വനം വകുപ്പുകള്‍ ആദിവാസികളെ ശിക്ഷിക്കുന്നത് തുടരുകയാണ്.
2008 ലെ ഗുണ്ട നിയമപ്രകാരം ശ്യാംലാലിനെതിരെ ഒരു കുടിലുണ്ടാക്കിയതിനും വനഭൂമിയില്‍ കൃഷി ചെയ്തതിനും കേസെടുത്തു. 2012 ലും 2018ലും അദ്ദേഹത്തിനെതിരേ ?ഗുണ്ടാ നിയമം ചുമത്തി. ഭൂ മാഫിയയും പോലിസും, വനം വകുപ്പും, ജില്ലാ മജിസ്‌ട്രേറ്റും ചേര്‍ന്ന് തന്റെ ജീവിതം ദുഷ്‌കരമാക്കാന്‍ ശ്രമിക്കുകയാണെന്ന് ശ്യാംലാല്‍ പറയുന്നു.
2020 നവംബര്‍ 29 ന് ശക്തരായ യാദവ് സമുദായത്തിലെ ആളുകള്‍ കന്നുകാലികളെ മേയാന്‍ കൊണ്ടുവന്ന് കടുക് വിളകള്‍ നശിപ്പിച്ചു. പോലിസ് സംഭവസ്ഥലത്തുണ്ടായെങ്കിലും നോക്കിനില്‍ക്കുകയായിരുന്നു. പിന്നീട് പോലിസില്‍ പരാതിപ്പെട്ടെങ്കിലും പരാതി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

