ബിജെപിയുടെ മതഭ്രാന്തിന് രാജ്യം മാപ്പുപറയുന്നത് എന്തിന്: തെലങ്കാന മന്ത്രി കെ ടി രാമറാവു
ഹൈദരാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ തെലങ്കാന മന്ത്രി കെ ടി രാമറാവു. ബിജെപി വക്താവിന്റെ പ്രസ്താവക്കെതിരേ അറബ് രാജ്യങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കെടിആറിന്റെ പ്രതികരണം. മതഭ്രാന്തരായ ബിജെപിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഇന്ത്യ രാഷ്ട്രമെന്ന നിലയില്‍ എന്തിന് മാപ്പു പറയണം എന്ന്് കെടിആര്‍ ചോദിച്ചു.
ബിജെപി വക്താവിന്റെ പ്രവാചക നിന്ദയില്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയല്ല, ബിജെപിയാണ് മാപ്പു പറയേണ്ടത് എന്നദ്ദേഹം ട്വീറ്റ് ചെയ്തു. നരേന്ദ്രമോദിയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍, ബി.ജെ.പി മതഭ്രാന്തന്‍മാരുടെ വിദ്വേഷ പ്രസംഗത്തില്‍, രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ എന്തിനാണ് അന്താരാഷ്ട്ര സമൂഹത്തോട് മാപ്പു പറയുന്നത് എന്ന് കെടിആര്‍ ചൂണ്ടിക്കാട്ടുന്നു.
ദിനേന വിദ്വേഷം തുപ്പുന്നതിലും പ്രചരിപ്പിക്കുന്നതിലും നിങ്ങളുടെ പാര്‍ട്ടി ആദ്യം ഇവിടുത്തെ ഇന്ത്യക്കാരോട് മാപ്പ് പറയണമെന്നും കെടിആര്‍ ആവശ്യപ്പെട്ടു.