വിആർഎസ്: 30000 ബിഎസ്എൻഎൽ എക്സ്ചേഞ്ചുകൾക്ക് പൂട്ടുവീഴുന്നു

വിആർഎസിലൂടെ പുറത്തുപോകുന്നതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപെടും. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 30,000ത്തോളം എക്‌സ്‌ചേഞ്ചുകളും ഓഫീസുകളുമാണുള്ളത്‌.

Update: 2019-11-11 01:09 GMT

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രക്ഷാ പാക്കേജിലെ വിആർഎസ്‌ നടപ്പിലാക്കുന്നതോടെ ബിഎസ്‌എൻഎൽ വൻ പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തും. ജനുവരി 31നാണ്‌ വിആർഎസ് പ്രാബല്യത്തിൽ വരിക. ഇതോടെ 80,000ത്തോളം വരുന്ന ജീവനക്കാർ പുറത്ത്‌ പോവുമെന്നാണ്‌ മാനേജ്‌മെന്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്‌.

വിആർഎസിലൂടെ പുറത്തുപോകുന്നതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപെടും. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 30,000ത്തോളം എക്‌സ്‌ചേഞ്ചുകളും ഓഫീസുകളുമാണുള്ളത്‌. ഇത്രയും ജീവനക്കാർ ഒരുമിച്ച്‌ പടിയിറങ്ങുന്നതോടെ ഈ എക്‌സ്‌ചേഞ്ചുകളെല്ലാം അടച്ചുപൂട്ടേണ്ടിവരും. ബ്രോഡ് ബാൻഡ് ഉൾപ്പെടെയുള്ള ലാൻഡ് ലൈനുകളുടെ പ്രവർത്തനം ഫെബ്രുവരി മുതൽ അവതാളത്തിലാകും. സർവീസ്‌ നൽകാൻ കഴിയാതെ വരുന്നതോടെ ഉപയോക്താക്കൾക്ക്‌ ബിഎസ്‌എൻഎൽ ഉപേക്ഷിക്കേണ്ടിവരും.

വരുമാനം ഗണ്യമായി കുറയുന്നതോടെ ഓഫീസുകളും എക്‌സ്‌ചേഞ്ചുകളും അടച്ചു പൂട്ടി ആസ്‌തി വിറ്റഴിക്കാനാവും മാനേജ്‌മെന്റ്‌ ശ്രമം. ഫെബ്രുവരി വരെ ശമ്പളം നൽകേണ്ടെന്ന നിലപാടിലാണ്‌ മാനേജ്‌മെന്റ്‌. പരമാവധി ജീവനക്കാരെ പുറത്താക്കുകയെന്ന കേന്ദ്രനയമാണ്‌ ഈ നീക്കത്തിന്‌ പിന്നിലെന്ന് തൊഴിലാളി യൂനിയൻ ആരോപിക്കുന്നു. 

Similar News