ഒരാഴ്ചയ്ക്കുള്ളില്‍ കൊവിഡ് മരണം ഇരട്ടിയായി; ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന

കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ രോഗവ്യാപനത്തില്‍ ലോകത്ത് വന്‍ വര്‍ധനവാണുണ്ടായത്. മിക്കവാറും എല്ലാ രാജ്യത്തും വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ടു

Update: 2020-04-02 09:11 GMT

ജനീവ: കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. ഒരാഴ്ചയ്ക്കുള്ളില്‍ ലോകത്ത് മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചതില്‍ ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധാനോം പറഞ്ഞു. ലോകത്തിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് വൈറസിനെതിരായി പോരാടേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട്‌ നാലു മാസത്തിലേയ്ക്കു കടക്കുമ്പോള്‍, വൈറസിന്റെ ആഗോള വ്യാപനത്തില്‍ വലിയ ആശങ്കയുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ രോഗവ്യാപനത്തില്‍ ലോകത്ത് വന്‍ വര്‍ധനവാണുണ്ടായത്. മിക്കവാറും എല്ലാ രാജ്യത്തും വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ മരണസംഖ്യ ഇരട്ടിയിലധികമായി ഉയര്‍ന്നു. അടുത്ത ഏതാനും ദിവസംകൊണ്ട് രോഗബാധ 10 ലക്ഷവും മരണസംഖ്യ 50,000 ഉം കടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 എന്ന രോഗത്തിന്റെ സ്വഭാവരീതികളെക്കുറിച്ച് ഇപ്പോഴും നിരവധി കാര്യങ്ങള്‍ നമുക്കറിയില്ല. കാരണം, ഈ പ്രത്യേക വൈറസ് മൂലം ആദ്യമായുണ്ടാകുന്ന മഹാവ്യാധിയാണിത്. കൊവിഡ് 19ന് ഫലവത്തായ ഒരു ചികിൽസാരീതി ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരും ആരോഗ്യപ്രവര്‍ത്തകരും മാത്രം മുഖാവരണങ്ങള്‍ ധരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News