കശ്മീര്‍ ഫയല്‍സ്: വിദ്വേഷം പ്രചരിപ്പിക്കുന്നത് കൊണ്ടാണ് ഇത്തരം സിനിമകള്‍ വിറ്റുപോകുന്നതെന്ന് അശോക് സ്വയ്ന്‍

Update: 2022-03-19 10:52 GMT

ന്യൂഡല്‍ഹി: മുസ് ലിംകള്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നത് കൊണ്ടാണ് കശ്മീര്‍ ഫയല്‍സ് പോലുള്ള സിനിമകള്‍ വിറ്റുപോകുന്നതെന്ന് എഴുത്തുകാരനും അക്കാദമിക് പ്രഫസറുമായ അശോക് സ്വയ്ന്‍. മൂന്നാംകിട സംവിധായകന്റെ മൂന്നാംകിട ഫാന്റസി സിനിമയാണ് കശ്മീര്‍ ഫയല്‍സ് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷവും കലാപവും വളര്‍ത്തുന്നതിനായി ഒരു സിനിമ ഉപയോഗിക്കുമ്പോള്‍ ബോളിവുഡ് നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം നേരത്തെ ചോദിച്ചിരുന്നു.

'ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷവും കലാപവും വളര്‍ത്തുന്നതിനായി ഒരു സിനിമ ഉപയോഗിച്ചതിനെതിരെ ബോളിവുഡ് നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്?' അശോക് സ്വയ്ന്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞദിവസവും കശ്മീരി ഫയല്‍സിനെ വിമര്‍ശിച്ച് അസോക് സ്വയ്ന്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ജമ്മു കശ്മീരില്‍ 1,724 പേരെ കശ്മീരി സായുധര്‍ കൊലപ്പെടുത്തിയിട്ടുണ്ട്, അതില്‍ 89 പേര്‍ കശ്മീരി പണ്ഡിറ്റുകളാണ്!.

50,000 കശ്മീരി മുസ്‌ലിങ്ങള്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷം ഇത് കശ്മീര്‍ വംശഹത്യ എന്ന് മാര്‍ക്കറ്റ് ചെയ്യുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

Tags:    

Similar News