യുഎസ് വോട്ടര്‍മാരില്‍ 53 ശതമാനവും ഇറാനെതിരായ ആക്രമണത്തെ എതിര്‍ത്തു

Update: 2026-03-15 04:52 GMT

ഇറാനെതിരായ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനെതിരേ യുഎസിലെ 53 ശതമാനം വോട്ടര്‍മാരും. ക്വിന്നിപിയാക് യൂനിവേഴ്‌സിറ്റി നടത്തിയ പുതിയ വോട്ടെടുപ്പില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 53 ശതമാനം എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 40 ശതമാനം പേര്‍ യുദ്ധത്തെ അനുകൂലിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് സര്‍വേ ഫലം പുറത്ത് വിട്ടത്.

അമേരിക്കന്‍ സൈനികരെ അയയ്ക്കുന്നതിനുള്ള സാധ്യതയോട് കൂടുതല്‍ ശക്തമായ എതിര്‍പ്പുണ്ട്, സര്‍വേയില്‍ പങ്കെടുത്തവരില്‍ മുക്കാല്‍ ഭാഗവും ഇറാനിലേക്ക് യുഎസ് കരസേനയെ വിന്യസിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സംഘര്‍ഷത്തിന്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കാകുലരായിരുന്നു. യുദ്ധം യുഎസിനുള്ളില്‍ തീവ്രവാദ ആക്രമണങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായി പ്രതികരിച്ചവരില്‍ മുക്കാല്‍ ഭാഗത്തിലധികം പേരും പറഞ്ഞു.

ഇസ്രായേലിനെക്കുറിച്ചും സമ്മിശ്ര വീക്ഷണങ്ങള്‍ സര്‍വേയില്‍ കാണിക്കുന്നു. 44 ശതമാനം പേര്‍ യുഎസ് ഇസ്രായേലിനെ പിന്തുണക്കുന്നതിനെ എതിര്‍ത്തപ്പോള്‍ അതേ സംഖ്യ പിന്തുണക്കുന്നത് ശരിയാണെന്ന് അഭിപ്രായപ്പെട്ടു.

Tags: