വയനാട്ട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

Update: 2023-11-04 05:43 GMT

കല്‍പറ്റ: വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. മേപ്പാടിയിലെ കുഞ്ഞവറാന്‍(58) ആണു മരിച്ചത്. എളമ്പിലേരിയിലാണു ദാരുണസംഭവം. രാവിലെ ജോലിക്കു പോവുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. അതേസമയം, അധികൃതര്‍ക്കെതിരേ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. സുരക്ഷയൊരുക്കാന്‍ നടപടിയുണ്ടാവുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നു പറഞ്ഞ് മൃതദേഹവുമായി പ്രതിഷേധത്തിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. നേരത്തെയും കാട്ടാനയുടെ ആക്രമണം നടന്ന മേഖലയാണിത്.

Tags:    

Similar News