വയനാട് കാറപകടം; മരണം രണ്ടായി

Update: 2024-04-14 15:16 GMT


വയനാട്: ഇന്നലെ വയനാട് വെച്ച് കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫില്‍സ(12) മരണപ്പെട്ടു. ഇന്നലെ മരണപ്പെട്ട ഗുല്‍സാര്‍ മാസ്റ്ററുടെ അനിയന്റെ മകളാണ് ഫില്‍സ. ഗുല്‍സാര്‍ മാസ്റ്ററുടെ മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ഞായര്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നാട്ടിലെത്തും. 3.15 വരെ കൊളപ്പുറം ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മാത്രം മയ്യിത്ത് കാണാന്‍ സൗകര്യമൊരുക്കും. പിന്നീട് വീട്ടിലേക്ക് കൊണ്ടുവരും. ഗതാഗത സൗകര്യം കുറവായതിനാല്‍ ഏറ്റവുമടുത്ത ബന്ധുക്കള്‍ മാത്രമേ വീട്ടില്‍ എത്തേണ്ടതുള്ളൂ. ശേഷം നാല് മണി മുതല്‍ തിരൂരങ്ങാടി യതീംഖാനയില്‍ പൊതുദര്‍ശനത്തിനു വെക്കും. അഞ്ച് മണിക്ക് യതീംഖാന മസ്ജിദിലും 5.30ന് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിലും മയ്യിത്ത് നമസ്‌കാരം നടക്കും.

ഇന്നലെ ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കല്‍പ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറില്‍ ഏഴ് പേരുണ്ടായിരുന്നതായാണ് വിവരം. കാര്‍ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭാര്യ ജസീല, മക്കളായ നസ്രിന്‍ മുഹമ്മദ് (17), ലൈഫ, (7), ലഹിന്‍ (3), ഗുല്‍സാറിന്റെ സഹോദരിയുടെ മക്കളായ സില്‍ജ 12, സില്‍ത്ത 11 എന്നിവരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്.




Similar News