ജലനിരപ്പ് ഉയരുന്നു;ഇടമലയാറില്‍ റെഡ് അലര്‍ട്ട്

നിലവില്‍ ഡാമിലെ ജലനിരപ്പ് 163.5 അടിയാണ്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 164 അടിയായാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

Update: 2022-08-27 12:24 GMT

കൊച്ചി: വൃഷ്ടി പ്രദേശത്തെ കനത്ത മഴയെതുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു.നിലവിലെ മഴ മുന്നറിയിപ്പ് കണക്കിലെടുത്തും റൂള്‍ ലെവല്‍ പ്രകാരം ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായി ഇടമലയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിലെ ജലനിരപ്പ് 163.5 അടിയാണ്.

റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 164 അടിയായാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും.നിലവില്‍ പെരിയാര്‍ നദിയില്‍ ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ് ഉള്ളത്. കാലടിയില്‍ 1.415 മീറ്ററും മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം 0.855 മീറ്ററും മംഗലപ്പുഴയില്‍ 0.80 മീറ്ററുമാണ് ജലനിരപ്പെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News