ഗാസിയാബാദിലെ കോടതിക്കുള്ളില്‍ പുലിയുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക് (വീഡിയോ)

Update: 2023-02-08 14:03 GMT

ന്യൂഡല്‍ഹി: ഗാസിയാബാദിലെ കോടതി സമുച്ഛയത്തിനുള്ളിലേക്ക് പുള്ളിപ്പുലി കടന്നുകയറി. അഭിഭാഷകരും പോലിസും കോടതി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. വൈകീട്ട് നാലോടയൊണ് പുള്ളിപ്പുലി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിസരത്തേക്ക് എത്തിയത്.

Full View

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുലി കോടതിക്കുള്ളിലെ ഇരുമ്പ് ഗേറ്റിനുള്ളില്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണോയെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ കോടതി വളപ്പില്‍ നിന്നും കൊണ്ടുപോവുന്നതായും വീഡിയോയില്‍ കാണാം.


Tags: