ബീച്ചിലെ മാലിന്യങ്ങള്‍ ഉടന്‍ നീക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Update: 2022-10-06 14:41 GMT

കോഴിക്കോട്: ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലേക്കുള്ള കവാടത്തിന്റെ എതിര്‍വശത്തുള്ള റോഡില്‍ മാലിന്യവും മലിനജലവും കെട്ടി കിടന്ന് ദുര്‍ഗന്ധമുണ്ടാക്കുന്ന സാഹചര്യത്തില്‍ പരിസരം വൃത്തിയാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ഉത്തരവ് നല്‍കിയത്. സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. ഒക്ടോബര്‍ 28 ന് കോഴിക്കോട് കലക്ടറേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സമീപത്തുള്ള സര്‍ക്കാര്‍ ഓഫിസുകളുടെ ക്വാര്‍ട്ടേഴ്‌സുകളിലുള്ളവരും മാലിന്യം കാരണം പൊറുതിമുട്ടുകയാണ്. ഇവിടെയാണ് മാലിന്യം തരം തിരിക്കുന്ന കേന്ദ്രമുള്ളത്. മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് പരിസരത്ത് പടരുന്നത്.