വാഷും പച്ചക്കറി വാഹനത്തില്‍ കടത്തിയ വന്‍ കര്‍ണാടക മദ്യ ശേഖരവും പിടികൂടി

മട്ടന്നൂര്‍ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ പാലോട്ട്പള്ളിക്കടുത്തു നടത്തിയ വാഹന പരിശോധനയില്‍ മഹീന്ദ്ര ബൊലേറെ പിക്കപ്പ് വാനില്‍ നിന്നു അനധികൃതമായി കടത്താന്‍ ശ്രമിച്ച 450 ലിറ്റര്‍ വരുന്ന 600 കുപ്പി കര്‍ണാടക മദ്യം പിടികൂടി.

Update: 2021-06-05 03:41 GMT

കണ്ണൂര്‍: മട്ടന്നൂര്‍ റെയ്ഞ്ചില്‍ നടത്തിയ വ്യാപക പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും പച്ചക്കറി വാഹനത്തില്‍ കടത്തിയ വന്‍ കര്‍ണാടക മദ്യ ശേഖരവും പിടികൂടി. സ്‌െ്രെടക്കിംഗ് ഫോഴ്‌സിന്റെ ഭാഗമായി മട്ടന്നൂര്‍ റെയിഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി വി സുലൈമാന്റെ നേതൃത്വത്തില്‍ പടിയൂരില്‍ നടന്ന റെയ്ഡില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 70 ലിറ്റര്‍ വാഷ് കണ്ടെടുത്തു. സംഭവത്തില്‍ അബ്കാരി വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

ഇതേസമയം, മട്ടന്നൂര്‍ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ പാലോട്ട്പള്ളിക്കടുത്തു നടത്തിയ വാഹന പരിശോധനയില്‍ മഹീന്ദ്ര ബൊലേറെ പിക്കപ്പ് വാനില്‍ നിന്നു അനധികൃതമായി കടത്താന്‍ ശ്രമിച്ച 450 ലിറ്റര്‍ വരുന്ന 600 കുപ്പി കര്‍ണാടക മദ്യം പിടികൂടി. കര്‍ണാടക സ്വദേശി ഡേവിസ് (50) നെ അറസ്റ്റ് ചെയ്ത് കേസെടുത്തു.

സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ പി വി സുലൈമാന്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് കെ കെ ഷാജി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി പി സുഹൈല്‍, എം പി ഹാരിസ്, വി എന്‍ സതീഷ്, കെ കെ രാഗില്‍ പങ്കെടുത്തു.

Tags:    

Similar News