ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു; മരണത്തിനു മുമ്പ് മോദിക്ക് നന്ദി പ്രകാശിപ്പിച്ച് സുഷമ

മോദിക്ക് നന്ദി പറഞ്ഞു കൊണ്ടാരംഭിക്കുന്ന ട്വീറ്റില്‍ താന്‍ ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

Update: 2019-08-06 16:50 GMT

ന്യൂഡല്‍ഹി: മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പു പോലും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു സുഷമാ സ്വരാജ്. കശ്മീരിനു സവിശേഷമായ അധികാരം നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ പ്രശംസിച്ചു കൊണ്ടായിരുന്നു അവരുടെ അവസാന ട്വീറ്റ്. മോദിക്ക് നന്ദി പറഞ്ഞു കൊണ്ടാരംഭിക്കുന്ന ട്വീറ്റില്‍ താന്‍ ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

നന്ദി മോദിജി, വളരെ നന്ദി, എന്റെ ജീവിത കാലയളവില്‍ ഈ ദിവസത്തിന് വേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നത് സുഷമ സ്വരാജ് ട്വിറ്ററില്‍ അവസാനം കുറിച്ച വരികളായിരുന്നു ഇത്. രാത്രി 7.23 നായിരുന്നു അവരുടെ അവസാന ട്വീറ്റ്. 10.20 ഓടെയാണ് ഹൃദയാഘാതത്തേത്തുടര്‍ന്ന് സുഷമയെ എയിംസില്‍ പ്രവേശിപ്പിച്ചത്. 11 മണിയോടെയായിരുന്നു അന്ത്യം.

രാജ്യസഭയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ആഭ്യന്തര മന്ത്രി അമിത്ഷായെ അഭിനന്ദിക്കുന്നു എന്ന് അവര്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

Tags: