ഇറാനെതിരായ യുദ്ധം: 100 മണിക്കൂറിനുള്ളില്‍ യുഎസിന് ചിലവായത് 33,910 കോടി രൂപ

Update: 2026-03-06 08:07 GMT

വാഷിങ്ടണ്‍: യുദ്ധം യുഎസിന് ചിലവേറിയതാവുമെന്ന് റിപോര്‍ട്ട്. യുദ്ധം 100 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 33,910 കോടി രൂപയാണ് യുഎസിന് ചിലവായതെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സിഎസ്‌ഐഎസ്) റിപോര്‍ട്ടില്‍ പറയുന്നു. ഇറാനെതിരായ യുഎസ് യുദ്ധത്തിന്റെ ആദ്യ 100 മണിക്കൂറിന് 3.7 ബില്യണ്‍ ഡോളര്‍ അഥവാ പ്രതിദിനം 891.4 മില്യണ്‍ ഡോളര്‍ ചിലവായി എന്ന് കണക്കാക്കപ്പെടുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും യുദ്ധം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്ന് സൂചിപ്പിച്ചതോടെ യുദ്ധം ചിലവേറിയതായും. യുദ്ധത്തിന് ധനസഹായം നല്‍കാന്‍ പ്രതിരോധ വകുപ്പിന് നിലവില്‍ ബജറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് അഭിപ്രായപ്പെടുന്നു.

'യുഎസ് കുറഞ്ഞ വിലയുള്ള യുദ്ധോപകരണങ്ങളിലേക്ക് മാറുമ്പോള്‍ യുദ്ധോപകരണങ്ങളുടെ ചിലവ് കുറയും, എന്നാല്‍, ഇത്തരം ആയുധങ്ങള്‍ കൊണ്ട് ഇറാനെ നേരിടാനാവില്ലെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. വ്യോമാക്രമണം മാത്രമാണ് യുഎസിന്റെ മുന്നിലുള്ള ഏകെ വഴി. വ്യോമാക്രമണത്തിന് സങ്കീര്‍ണ്ണമായ ആയുധങ്ങള്‍ ആവശ്യമായതിനാല്‍ കൂടുതല്‍ ചെലവേറിയതാണെന്ന് സിഎസ്‌ഐഎസ് വിശദീകരിച്ചു. ഇവിടെ ബജറ്റ് ചെയ്യാത്ത ചെലവുകള്‍ ഗണ്യമായിരിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Tags: