'വാര്‍ ആന്റ് പീസ്' വായിക്കുന്ന മോദി ചിത്രം പ്രചരിക്കുന്നു; ബോംബെ ഹൈക്കോടതിയുടെ ചോദ്യത്തിന് പരിഹാസ്യവര്‍ഷം

പ്രധാനമന്ത്രി നരേന്ദ്രമോദി 'വാര്‍ ആന്റ് പീസ്' വായിക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചാണ് മാധ്യമപ്രവര്‍ത്തകനും വ്യാജവാര്‍ത്തകള്‍ പൊളിച്ചടുക്കുന്ന ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ പ്രതിക് സിന്‍ഹ ഹൈക്കോടതി നടപടിയെ ചോദ്യംചെയ്യുന്നത്.

Update: 2019-08-29 11:47 GMT

ന്യൂഡല്‍ഹി: വിശ്വപ്രശസ്ത സാഹിത്യകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ ലോകപ്രശസ്ത നോവലായ 'വാര്‍ ആന്റ് പീസ്ട(യുദ്ധവും സമാധാനവും) വീട്ടില്‍ സൂക്ഷിച്ചത് എന്തിനെന്ന ബോംബെ ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് പരിഹാസവര്‍ഷം. മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം ഹൈക്കോടതി നടപടിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി 'വാര്‍ ആന്റ് പീസ്' വായിക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചാണ് മാധ്യമപ്രവര്‍ത്തകനും വ്യാജവാര്‍ത്തകള്‍ പൊളിച്ചടുക്കുന്ന ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ പ്രതിക് സിന്‍ഹ ഹൈക്കോടതി നടപടിയെ ചോദ്യംചെയ്യുന്നത്.

        തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തകരന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസിനോട് ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസം വിചിത്രമായ ചോദ്യം ഉന്നയിച്ചത്. എന്തിനാണ് ഇത്തരം പുസ്തകങ്ങള്‍ കൈവശം വയ്ക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഗോണ്‍സാല്‍വസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സാരംഗ് കോട്വാള്‍ വിചിത്രമായ ചോദ്യം ഉന്നയിച്ചത്. ഇതിനു മറുപടിയായാണ്, അര്‍ബന്‍ നക്‌സല്‍ നരേന്ദ്രമോദി ടോള്‍സ്‌റ്റോയിയുടെ വാര്‍ ആന്റ് പീസ് വായിക്കുന്നു എന്ന അടിക്കുറിപ്പോടെ മോദി 'വാര്‍ ആന്റ് പീസ്' വായിക്കുന്ന ചിത്രം പ്രതിക് സിന്‍ഹ ഷെയര്‍ ചെയ്തത്. 2013ലെ ചിത്രമാണിതെന്നും മോദി വായിക്കുന്നത് വാര്‍ ആന്റ് പീസ് തന്നെയാണെന്നും നിരവധി പേര്‍ കമ്മന്റ് ചെയ്യുന്നുണ്ട്. അതേസമയം, ബോംബെ ഹൈക്കോടതി ജഡ്ജിയുടെ ആവശ്യം വിചിത്രമാണെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മഹാത്മാ ഗാന്ധിയില്‍ പോലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ടോള്‍ സ്‌റ്റോയിയെന്നും പുതിയ ഇന്ത്യയിലേക്ക് സ്വാഗതം എന്നുമായിരുന്നു ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചത്.




Tags:    

Similar News