വഹ്ദത്തെ ഇസ് ലാമി അഖിലേന്ത്യാ പ്രതിനിധി പഠന ക്യാംപ് മലപ്പുറത്ത്

Update: 2024-10-08 13:35 GMT

മലപ്പുറം: വഹ്ദത്തെ ഇസ് ലാമി ഹിന്ദ് അഖിലേന്ത്യാ പ്രതിനിധി പഠന ക്യാംപ് മലപ്പുറം മിനി ഊട്ടിയില്‍ ഒക്ടോബര്‍ 10 മുതല്‍ 13 വരെ തിയ്യതികളില്‍ നടക്കും. പ്രവര്‍ത്തകരുടെ അറിവുകളും ധാരണകളും വര്‍ധിപ്പിക്കുക, ഖുര്‍ആന്റെയും പ്രവാചക ചര്യയായ ഹദീസിന്റെയും വെളിച്ചത്തില്‍ വിവിധ വിഷയങ്ങളില്‍ വിശലകനാത്മക വിലയിരുത്തലുകള്‍ പഠന വിധേയമാക്കുക, സമകാലിക സംഭവവികാസങ്ങളുടെ ഗതിവിഗതികള്‍ വിലയിരുത്തുക മുതലായവയാണ് ക്യാംപിന്റെ ഉദ്ദേശ്യം. സ്വഹാബികളുടെ ചരിത്രം, വിവിധ പണ്ഡിതന്‍മാരുടെ രചനകള്‍, പുതുതലമുറയിലെ സൈബര്‍ സ്വാധീനം, പരിസ്ഥിതി സംരക്ഷണം ഇസ് ലാമിക വീക്ഷണം എന്നിവയും ചര്‍ച്ച ചെയ്യും. പരിപാടിയില്‍ അഖിലേന്ത്യാ അധ്യക്ഷന്‍ സിയാഉദ്ദീന്‍ സിദ്ദീഖി, സെക്രട്ടറി ജനറല്‍ ഡോ. അനീസ് അഹ് മദ് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ വഹ്ദത്തെ ഇസ് ലാമി, കേരള റീജ്യനല്‍ നഖീബ് ഡോ. പി മുഹമ്മദ് ഇസ്ഹാഖ്, ജനറല്‍ സെക്രട്ടറി പി ജലാലുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എം ടി അബ്ദുല്‍ മജീദ്, മലപ്പുറം ജില്ലാ നാസിം എം അബ്ദുല്‍ കരീം, സംസ്ഥാന കമ്മിറ്റിയംഗം അബ്ദുസ്സലാം പങ്കെടുത്തു.

Tags: