ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടിനു തുടങ്ങി വൈകീട്ട് 6നാണ് സമാപിക്കുക. ആകെയുള്ള 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം 11ന് പ്രഖ്യാപിക്കും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. എഎപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണു വിവിധ സര്‍വേ ഫലങ്ങള്‍ നല്‍കിയ സൂചന. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രണ്ടുമാസത്തോളമായി സമരം നടക്കുന്ന ശാഹിന്‍ ബാഗ്, ജാമിഅ നഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രശ്‌ന സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. ഭരണകക്ഷിയായ എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലാണ് പ്രധാനപോരാട്ടം.