കര്‍ണാടകയില്‍നിന്ന് ബസ്സില്‍ വോട്ടര്‍മാര്‍; ഉപ്പളയില്‍ വാഹനങ്ങള്‍ പിടികൂടി

കര്‍ണാടക രജിസ്‌ട്രേഷനിലുള്ള രണ്ട് ബസ്സുകളാണ് പിടിച്ചെടുത്തതെന്നാണു സൂചന

Update: 2019-10-21 17:18 GMT

കാസര്‍കോഡ്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ വോട്ട്‌ചെയ്യാനായി കര്‍ണാടകയില്‍ നിന്നെത്തിയവരെ വാഹനങ്ങളുമായി പോലിസ് പിടികൂടി. നൂറോളം വോട്ടര്‍മാരുമായെത്തിയ രണ്ടു ബസ്സുകളാണ് ഉപ്പളയില്‍ നിന്നു പോലിസ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള രണ്ട് ബസ്സുകളാണ് പിടിച്ചെടുത്തതെന്നാണു സൂചന. വോട്ട് ചെയ്യാന്‍ വാഹനത്തില്‍ ആളുകള്‍ വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ നിര്‍ദേശപ്രകാരം മഞ്ചേശ്വരം പോലിസ് നടത്തിയ പരിശോധനയിലാണ് ബസ്സുകള്‍ പിടികൂടിയത്. രാവിലെ കള്ളവോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് മുസ് ലിം ലീഗ് പ്രവര്‍ത്തകയെ പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. മാത്രമല്ല, വൈകീട്ട് മൂന്നോടെ ഒരു ബൂത്തില്‍ ബിജെപി പ്രവര്‍ത്തക ഇരട്ട വോട്ട് ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കര്‍ണാടകയില്‍ നിന്ന് കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയ രണ്ടു വാഹനങ്ങള്‍ പിടികൂടിയത്.




Tags:    

Similar News