നാളെ വിശ്വാസം തെളിയിക്കണം: ഗവര്‍ണര്‍ കുമാരസ്വാമിക്ക് കത്തു നല്‍കി
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി കുമാര സ്വാമിക്ക് ഗവര്‍ണര്‍ കത്തു നല്‍കി. വിശ്വാസവോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നാളെ ഉച്ചയ്ക്ക് 1.30 ന് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി കുമാര സ്വാമിക്ക് ഗവര്‍ണര്‍ കത്തു നല്‍കി. വിശ്വാസവോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.
ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഭരണപക്ഷവും ബിജെപിയും തമ്മില്‍ വാദപ്രതിവാദവും ബഹളവും രൂക്ഷമായതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. ഇതേതുടര്‍ന്ന് വോട്ടെടുപ്പ് നടക്കുന്നത് വരെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ തുടരുമെന്ന് ബി എസ് യെദ്യൂരപ്പയും വ്യക്തമാക്കിയിരുന്നു.
ബിജെപി നേതാക്കളുടെ ആവശ്യത്തെ തുടര്‍ന്ന് വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും സഭാകാര്യങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. തുടര്‍ന്ന് ഭരണപക്ഷവും ബിജെപിയും തമ്മിലുണ്ടായ വാദപ്രതിവാദത്തിന് പിന്നാലെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.