കര്‍ശന നടപടിക്കു നിര്‍ബന്ധിക്കരുത്; വിഴിഞ്ഞം സമരക്കാരോട് ഹൈക്കോടതി

തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.

Update: 2022-10-28 08:15 GMT

കൊച്ചി: കര്‍ശന നടപടിക്കു നിര്‍ബന്ധിക്കരുതെന്ന്, വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മൽസ്യത്തൊഴിലാളികള്‍ക്കു ഹൈക്കോടതിയുടെ മുന്നറിയിപ്പ്. സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നു നിര്‍ദേശിച്ച കോടതി റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ സമരക്കാരോട് ആവശ്യപ്പെട്ടു.

തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. സമരം അക്രമാസക്തമാകുകയാണെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹരജിക്കാര്‍ പറഞ്ഞു. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

തുറമുഖ നിര്‍മാണത്തിനു പോലിസ് സംരക്ഷണം ലഭിക്കുന്നില്ലെന്നും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ്‌ ലിമിറ്റഡും നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സുമാണ് കോടതിയെ സമീപിച്ചത്. 

Similar News