യുപിയില്‍ പ്രതിഷേധം അക്രമാസക്തമായി; നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി, പോലിസ് ലാത്തിച്ചാര്‍ജ് നടത്തി (വീഡിയോ)

ഇന്ന് ജുമുഅ നമസ്‌കാരാനന്തരം ഉത്തര്‍ പ്രദേശിലെ ഏഴോളം ജില്ലകളില്‍ കനത്ത പ്രതിഷധമുയര്‍ത്തി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.

Update: 2019-12-20 11:56 GMT

ലക്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധം ഉത്തര്‍ പ്രദേശില്‍ അക്രമാസക്തമായി.ഇന്ന് ജുമുഅ നമസ്‌കാരാനന്തരം ഉത്തര്‍ പ്രദേശിലെ ഏഴോളം ജില്ലകളില്‍ കനത്ത പ്രതിഷധമുയര്‍ത്തി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. നിരോധനാജ്ഞ ലംഘിച്ചാണ് ആയിരങ്ങള്‍ തെരുവുകള്‍ കീഴടക്കിയത്.

പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. സമരക്കാരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. മുസഫര്‍നഗര്‍, ബഹ്‌റൈച്ച്, ബുലന്ദ്ഷഹര്‍, ഗോരഖ്പൂര്‍, ഫിറോസാബാദ്, അലിഗഡ്, ഫാറൂഖാബാദ് ജില്ലകളിലാണ് ആക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ഗോരഖ്പൂരിലെ ഇടുങ്ങിയ തെരുവിന്റെ ഒരറ്റത്ത് പ്രതിഷേധക്കാരും മറു ഭാഗത്ത് കണ്ണീര്‍വാതക ഷെല്ലുകളുമായി പോലിസും നിലയുറപ്പിച്ച രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ പുറത്തുവിട്ടിരുന്നു. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുന്നതും പോലിസുകാര്‍ക്ക് നേരെ ആക്രോശിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പോലിസ് തിരിച്ച്് കല്ലേറ് നടത്തുന്നതും വീഡിയോയില്‍ കാണാം.

Tags:    

Similar News