കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ സാമൂഹിക പ്രവര്‍ത്തകയായ യുവതിക്ക് നേരെ അതിക്രമം

നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികന്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് സാമൂഹികപ്രവര്‍ത്തക കൂടിയായ യുവതി ഫെസ്ബുക്കില്‍ കുറിപ്പില്‍ ആരോപിച്ചു.

Update: 2022-06-11 18:22 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അതിക്രമം നേരിട്ടെന്ന് യുവതിയുടെ പരാതി. നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികന്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് സാമൂഹികപ്രവര്‍ത്തക കൂടിയായ യുവതി ഫെസ്ബുക്കില്‍ കുറിപ്പില്‍ ആരോപിച്ചു.തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് നെയ്യാറ്റിന്‍കരയിലേക്ക് പോകുന്നതിനിടെ മുടവൂര്‍പ്പാറയ്ക്കും ബാലരാമപുരത്തിനും ഇടയിലാണ് സംഭവം നടന്നത്.

പ്രതികരിച്ചതോടെ അക്രമി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അപ്പോള്‍ ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ചുകൊടുത്തു എന്ന ഗുരുതരമായ ആരോപണവുമാണ് യുവതി ഉന്നയിക്കുന്നത്.

കെഎല്‍ 15 8789 എന്ന നമ്പര്‍ ബസിലാണ് സംഭവം നടന്നത്. കണ്ടക്ടര്‍ പ്രതിയെ തടഞ്ഞുവെയ്ക്കുകയും വണ്ടി പോലിസ് സ്‌റ്റേഷനിലേക്ക് എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തെങ്കിലും ഇയാള്‍ രക്ഷപ്പെട്ടുവെന്നും ബസിലെ സഹയാത്രികരാരും തന്നെ ഇയാളെ പിടികൂടാന്‍ സഹായിച്ചില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ യുവതി വ്യക്തമാക്കുന്നു.

സംഭവം നടന്നപ്പോള്‍ തന്നെ പോലിസ് കണ്ടോള്‍ റൂമില്‍ വിവരം അറിയിച്ചിട്ടുണ്ട്. കൈയില്‍ ചുവന്ന നൂലുകള്‍ കെട്ടിയ കുറിയിട്ട കടും നീല ഷര്‍ട്ട് ഇട്ട ഒരാളാണ് അതിക്രമം നടത്തിയതെന്ന് യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തിവരികയാണ്.

Tags:    

Similar News