എന്‍സിഎച്ച്ആര്‍ഒ നിയമപോരാട്ടം: പോലിസ് പീഡനത്തിനിരയായ യുവാവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

തഞ്ചാവൂര്‍ ജില്ലയിലെ അതിരംപട്ടിനം സ്വദേശിയ ഇസഡ് മുഹമ്മദ് ഇല്യാസിന് അനുകൂലമായാണ് വിധി വന്നിരിക്കുന്നത്.

Update: 2019-06-28 12:21 GMT

ചെന്നൈ: പോലിസുകാരുടെ പീഡനത്തിനിരയായ യുവാവിന് എന്‍സിഎച്ച്ആര്‍ഒ നിയമ പോരാട്ടത്തെ തുടര്‍ന്ന് 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ചു. തഞ്ചാവൂര്‍ ജില്ലയിലെ അതിരംപട്ടിനം സ്വദേശിയ ഇസഡ് മുഹമ്മദ് ഇല്യാസിന് അനുകൂലമായാണ് വിധി വന്നിരിക്കുന്നത്.

പോലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ രാജ് കമല്‍, രവിചന്ദ്രന്‍, മുത്തുലക്ഷ്മി എന്നിവര്‍ക്കെതിരേയാണ് വിധി. വിഷയത്തില്‍ ഇരയ്ക്ക് ആവശ്യമായ നിയമസഹായം നല്‍കിയത് എന്‍സിഎച്ച്ആര്‍ഒ ആണ്. അഭിഭാഷകരായ മുഹമ്മദ് അബ്ബാസ്, എ സെയ്ദ് അബ്ദുല്‍ ഖാദര്‍ എന്നിവരാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. അഡ്വ. എച്ച് മുഹമ്മദ് ഇസ്മാഈല്‍ ഇരയ്ക്ക് വേണ്ടി ഹാജരായി. അഞ്ച് വര്‍ഷം നീണ്ട നിയമനടപടികള്‍ക്കു ശേഷമാണ് ഇസ്മാഈലിന് 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നത്.

ഇരയ്‌ക്കെതിരായ മനുഷ്യാവകാശ ലംഘനം നടന്നിരിക്കുന്നു എന്ന് ബോധ്യപ്പെട്ടതിനാല്‍ നഷ്ടപരിഹാരതുക ഉത്തരവ് കൈപ്പറ്റി നാലാഴ്ച്ചയ്ക്കകം തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുകയും പ്രസ്തുത തുക പ്രതികളില്‍ നിന്ന് ഈടാക്കുകയും ചെയ്യണമെന്ന് വിധിയില്‍ പറയുന്നു. വിധിയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ച അതിരപട്ടിനം പോലിസ് സ്‌റ്റേഷില്‍ വച്ച് ഇസ്മാഈലിന് 75,000 രൂപയുടെ ചെക്ക് കൈമാറി.

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എന്‍സിഎച്ച്ആര്‍ഒ നിയമപോരാട്ടത്തിന്റെ മറ്റൊരു വിജയമാണ് ഇതെന്ന് എന്‍സിഎച്ച്ആര്‍ഒ തമിഴ്‌നാട് ചാപ്റ്റര്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഭവാനി പി മോഹന്‍ പറഞ്ഞു.  

Tags:    

Similar News