ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ചോദിച്ച പണം നല്‍കിയില്ല; കടയുടമക്ക് വിഎച്ച്പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള വ്യാപാരിയാണ് വിഎച്ച്പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്.

Update: 2019-08-20 13:30 GMT

തിരുപ്പൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കായി ചോദിച്ച പണം നല്‍കാന്‍ വിസമ്മതിച്ചതിന് കടയുടമക്ക് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള വ്യാപാരിയാണ് വിഎച്ച്പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്. കൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കായി കടയുടമയായ ശിവയോട് 1000 രൂപ ആവശ്യപ്പെട്ടെങ്കിലും ഇത്രയും തുക നല്‍കാനില്ലെന്ന് ചൂണ്ടിക്കാട്ടി ശിവ 300 രൂപ നല്‍കി. ഇതില്‍ പ്രകോപിതരായ വിഎച്ച്പി പ്രവര്‍ത്തകര്‍ കടയുടമയെ ഭാര്യയുടെയും കുട്ടിയുടെയും മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.ഭര്‍ത്താവിനെ മര്‍ദിക്കുന്നത് തടയാന്‍ ഭാര്യ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. വസന്ത്, വിഘ്‌നേഷ്, നിസാര്‍, രഞ്ജിത്ത്, അയ്യാസാമി എന്നിവരാണ് മര്‍ദ്ദിച്ചവരെന്ന് തിരിച്ചറിഞ്ഞതായി മൈ നേഷന്‍ റിപോര്‍ട്ട് ചെയ്യുന്നു.

സ്ത്രീയുടെയും കുട്ടിയുടെയും മുന്നിലിട്ട് ഷോപ്പുടമയെ ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവതി ഭര്‍ത്താവിനെതിരേയുള്ള ആക്രമണം തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായതെന്ന് പോലിസ് പറഞ്ഞു.






Tags:    

Similar News