തെലങ്കാനയിലെ കൂട്ടബലാല്‍സംഗക്കേസ്:അതിവേഗ കോടതിയില്‍ വിചാരണ ചെയ്യുമെന്ന് മുഖ്യമന്ത്രി

രാജ്യമാകെ പ്രതിഷേധം അലയടിച്ചതിനു പിന്നാലെയാണ് സംഭവത്രാജ്യമാകെ പ്രതിഷേധം അലയടിച്ചതിനു പിന്നാലെയാണ് സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത്.തില്‍ സര്‍ക്കാര്‍ ഇടപെടുന്നത്.

Update: 2019-12-01 18:00 GMT

ഹൈദരാബാദ്: 26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് ചുട്ട്‌കൊന്ന കേസ് അതിവേഗ കോടതിയില്‍ വിചാരണ നടത്തുമെന്ന് മുഖ്യമന്ത്രി കെസിആര്‍ എന്ന കെ ചന്ദ്രശേഖര്‍ റാവു. രാജ്യമാകെ പ്രതിഷേധം അലയടിച്ചതിനു പിന്നാലെയാണ് സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത്.

അതിവേഗ കോടതിയില്‍ വിചാരണ നടത്തുമെന്നും നീതി വേഗത്തിലാക്കുന്നത് ഉറപ്പാക്കുമെന്നും സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച കെസിആര്‍ വ്യക്തമാക്കി.അതിനിടെ, ബലാല്‍സംഗക്കേസുകളില്‍ താമസം കൂടാതെ വധശിക്ഷ നല്‍കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കെസിആറിന്റെ പുത്രനും മന്ത്രിയുമായ കെ ടി രാമറാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ദേശീയപാതയില്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് ചുട്ട് കൊന്നിട്ടും പോലിസിന് ഒരു വിവരവും ലഭിക്കാത്തത് കടുത്ത അലംഭാവമാണെന്ന തരത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കേസന്വേഷണത്തിനായി എത്തിയ പോലിസുകാരുടെ നേര്‍ക്ക് രോഷാകുലരായ ജനക്കൂട്ടം ചെരിപ്പെറിയുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടത്.യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസന്വേഷണത്തില്‍ അലംഭാവം കാട്ടിയ മൂന്ന് പോലിസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയിലാണ് വ്യാഴാഴ്ച രാവിലെ കത്തിക്കരിഞ്ഞ നിലയില്‍ ഷംസാബാദ് സ്വദേശിയായ മൃഗഡോക്ടറുടെ മൃതദേഹം കണ്ടത്. സംഭവത്തില്‍ തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും ഇരുപതുകാരായ മൂന്ന് യുവാക്കളും പിടിയിലായിട്ടുണ്ട്.

Tags:    

Similar News