സസ്യാഹാരികള്‍ മൃഗങ്ങളെ കൊല്ലില്ല, മനുഷ്യരെ കൊല്ലും; ഇന്ത്യയിലെ വംശീയ അതിക്രമങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി യുഎഇ രാജകുമാരി

Update: 2022-04-13 15:41 GMT

ദുബയ്: രാമ നവമി ആഘോഷങ്ങളുടെ മറവില്‍ ഇന്ത്യയില്‍ മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന വംശീയ അതിക്രമങ്ങളുടെ പശ്ചാതലത്തില്‍ രൂക്ഷ വിമര്‍ശനവുമായി യുഎഇ രാജകുമാരി ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം. സസ്യാഹാരികളുടെ പ്രത്യയ ശാസ്ത്രം രക്തച്ചൊരിച്ചിലിനെ ന്യായീകരിക്കുന്നുവെന്ന് രാജുകുമാരി ട്വീറ്റ് ചെയ്തു. 'സസ്യാഹാരം ഒരു വ്യക്തിയില്‍ അഹിംസ ഉറപ്പുനല്‍കുന്നില്ല. അവന്‍ മൃഗങ്ങളെ കൊല്ലില്ല, മറിച്ച് മറ്റ് മനുഷ്യരെ കൊല്ലും'. യുഎഇ രാജകുമാരി കുറിച്ചു.

'ഹിറ്റ്‌ലര്‍ ഒരു സസ്യാഹാരിയായിരുന്നു.

സസ്യാഹാരം ഒരു വ്യക്തിയില്‍ അഹിംസ ഉറപ്പുനല്‍കുന്നില്ല.

അവന്‍ മൃഗങ്ങളെ കൊല്ലില്ല, മറിച്ച് മറ്റ് മനുഷ്യരെ കൊല്ലും.

കൊള്ളാം.

കാരണം അയാളുടെ പ്രത്യയശാസ്ത്രം രക്തച്ചൊരിച്ചിലിനെ ന്യായീകരിക്കുന്നു.

മുന്നോട്ടുപോകുക..ഇതായിരുന്നു ഹിന്ദ് ബിന്‍ത് ഫൈസലിന്റെ ട്വീറ്റ്. രാജ്യത്ത് നടക്കുന്ന മുസ് ലിം വിരുദ്ധ ആക്രമങ്ങള്‍ക്കെതിരേ ലോക വ്യാപകമായി വിമര്‍ശനം ശക്തമായിട്ടുണ്ട്. അല്‍ ജസീറ ഉള്‍പ്പടേയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും വംശീയ ആക്രമണങ്ങള്‍ക്കെതിരേ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.





Tags:    

Similar News