വന്ദേ ഭാരത് ട്രെയിന് തിരൂരില്‍ സ്റ്റോപ്പ്; ഹരജി തള്ളി

മലപ്പുറം സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് തള്ളിയത്.

Update: 2023-05-02 07:03 GMT

കൊച്ചി: വന്ദേ ഭാരത് ട്രെയിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ഹരജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തരുടെ താല്‍പര്യത്തിന് സ്റ്റോപ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകുമെന്നും ഇക്കാര്യത്തില്‍ റെയില്‍വേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു. മലപ്പുറം സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് തള്ളിയത്.


വന്ദേഭാരത് ട്രെയിനിനു നേരെ ഇന്നലെ കല്ലേറുണ്ടായത് തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിനു സമീപമെന്ന് പൊലീസ് നിഗമനം. നേരത്തെ തിരുനാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു കരുതിയത്. സിസി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ് . സംഭവത്തില്‍ തിരൂര്‍ പോലീസും റെയില്‍വേ പോലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ അഞ്ചു മണിയോടെയാണ് കാസര്‍കോട് നിന്നും വരുന്ന ട്രെയിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിനു സുരക്ഷ വര്‍ധിപ്പിക്കുമെന്ന് പിന്നാലെ റെയില്‍വേ അറിയിച്ചിരുന്നു.







Tags:    

Similar News