രണ്ട് ശവക്കല്ലറകളില്‍ നിന്നായി 5000-8000 അസ്ഥികൂടങ്ങള്‍!; ഇന്നും സ്റ്റാലിനെ ആരാധിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലേതാണെന്ന് വി ടി ബല്‍റാം

Update: 2021-08-27 07:22 GMT

കോഴിക്കോട്: സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകൂടം കൊന്നൊടുക്കിയവരുടെതെന്ന് കരുതുന്ന ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ വിമര്‍ശനവുമായി വി ടി ബല്‍റാം. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.

'വെറും രണ്ട് ഡസന്‍ ശവക്കല്ലറകളില്‍ നിന്നായി ഏതാണ്ട് 5000-8000 അസ്ഥികൂടങ്ങള്‍ ! കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായ ജോസഫ് സ്റ്റാലിന്റെ സദ്ഭരണത്തിന്റെ ബാക്കിപത്രം!

ഇന്നും ഈ സ്റ്റാലിനെ ആരാധിക്കുന്ന ലോകത്തിലെ ഏക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലേതാണ്. മനുഷ്യ സ്‌നേഹമേ, നിനക്ക് ഞങ്ങള്‍ പേരിടുന്നു, അതാണ് മാര്‍ക്‌സിസം'. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

സോവിയറ്റ് യൂനിയന്റെ ഭാഗവും പിന്നീടു സ്വതന്ത്രരാജ്യവുമായ യുക്രെയ്‌നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിനു സമീപമാണ് 1937- 39 കാലത്തു കൊല്ലപ്പെട്ടെന്നു കരുതുന്ന 5000 മുതല്‍ 8000 വരെ ആളുകളുടെ അസ്ഥികള്‍ കണ്ടെത്തിയത്. യുക്രെയ്‌നില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിലൊന്നാണിത്.

സോവിയറ്റ് യൂണിയന്റെ രഹസ്യ പോലിസ് വിഭാഗം കൊന്നൊടുക്കിയവരുടേതാണ് അസ്ഥികളെന്നു കരുതുന്നതായി യുക്രെയ്ന്‍ നാഷനല്‍ മെമറി ഇന്‍സ്റ്റിറ്റിയൂട്ട് പ്രാദേശിക മേധാവി സെര്‍ഗി ഗുട്‌സാല്യുക് പറഞ്ഞു. സ്റ്റാലിന്റെ കാലത്ത് ഏറെ കുപ്രസിദ്ധി നേടിയ സേനാവിഭാഗമാണ് എന്‍കെവിഡി എന്ന രഹസ്യ പോലിസ്.


Full View


Tags:    

Similar News