മലപ്പുറത്തു നിന്ന് വി അബ്ദുറഹിമാന്‍ മന്ത്രി ആയേക്കും

നിലവില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിസഭാംഗമായ ഡോ.കെ ടി ജലീലിനെതിരേ ലോകായുക്ത വിധി വന്നതോടെ കോടതി പരാമര്‍ശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും പരിഗണിക്കാനിടയില്ല.

Update: 2021-05-03 10:33 GMT

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മലപ്പുറം ജില്ലയില്‍ നിന്നുളള മന്ത്രി പദവിക്ക് താനൂരില്‍ നിന്നും രണ്ടാമതും ജയിച്ചു കയറിയ വി അബ്ദുറഹിമാന്‍ ഏറെകുറെ ഉറപ്പായി. നിലവില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിസഭാംഗമായ ഡോ.കെ ടി ജലീലിനെതിരേ ലോകായുക്ത വിധി വന്നതോടെ കോടതി പരാമര്‍ശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും പരിഗണിക്കാനിടയില്ല.

യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ ലീഗിന്റെ എക്കാലത്തെയും ശക്തികേന്ദ്രമായ താനൂരില്‍ തോല്‍പിച്ചാണ് വി അബ്ദുറഹിമാന്‍ വീണ്ടും നിയമസഭയില്‍ എത്തുന്നത്. കഴിയ നിയമസഭാ സാമാജികരില്‍ ഏറ്റവും നല്ല വികസനപ്രവര്‍ത്തനം നടത്തിയ എംഎല്‍എമാരില്‍ എറെ മുന്നിലാണ് വി അബ്ദുറഹിമാന്‍. 5 വര്‍ഷം കൊണ്ട് ഏകദേശം 1200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് താനൂര്‍ മണ്ഡലത്തില്‍ അദ്ദേഹം നടത്തിയിരുന്നത്.

അതോടൊപ്പം വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലുമുള്ള സംശുദ്ധത അദ്ദേഹത്തെ പൊതു സമുഹത്തിന് മുമ്പില്‍ സ്വീകാര്യനാക്കുന്നു. ഇടതുപക്ഷത്തിന് തുടര്‍ ഭരണം വന്നത്തോടെ  അസംതൃപ്തരായ യുഡിഎഫിലെ കോണ്‍ഗ്രസ്, ലീഗ് അണികളെയും ഏകോപിപ്പിക്കാന്‍ മുന്‍ കെപിസിസി. അംഗമായിരുന്ന വി അബ്ദുറഹിമാന് ആകുമെന്ന് എല്‍ഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു.

പൊതുമരാമത്തോ, തദ്ദേശ സ്വയം ഭരണം, ടൂറിസം, സ്‌പോട്‌സ് യുവജനക്ഷേമം, ഫിഷറീസ് ഇവയില്‍ ഏതെങ്കിലും വകുപ്പ് ലഭിക്കാനാണ് സാധ്യത. കുടെ ഹജജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമവും ഉണ്ടായേക്കും. വികസന രംഗത്ത് വ്യക്തമായ കാഴ്ചപാടുള്ള വി അബ്ദുറഹിമാന്‍ മന്ത്രിയാവുന്നതോടെ ജില്ലയുടെ സമഗ്ര വികസനവും അത് വഴി സാധ്യമാകും.

Tags:    

Similar News