ഏകസിവില്‍ കോഡ് കമ്മിറ്റി പ്രവര്‍ത്തനം പൂര്‍ത്തിയായി; ഫെബ്രുവരി രണ്ടിന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

Update: 2024-01-29 11:38 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഏകസിവില്‍ കോഡ്(യുസിസി) കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ഫെബ്രുവരി രണ്ടിന് റിപോര്‍ട്ട് നല്‍കുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഞങ്ങള്‍ യുസിസി കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി അതിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഫെബ്രുവരി രണ്ടിന് റി പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപോര്‍ട്ട് ലഭിച്ചശേഷം മന്ത്രിസഭയില്‍ കൊണ്ടുവരും. അതിന് ശേഷം ഏകസിവില്‍ കോഡ് നിയമം നടപ്പാക്കാന്‍ സംസ്ഥാന നിയമസഭയില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2022 മെയ് 27ന് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ കീഴില്‍ ഉത്തരാഖണ്ഡ് യൂനിഫോം സിവില്‍ കോഡിനെ കുറിച്ചുള്ള പാനല്‍ രൂപീകരിച്ചു. 2022 ലെ ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുയുസി നടപ്പാക്കുമെന്നാണ് ബിജെപി വാഗ്ദാനം. വിവാഹം, അനന്തരാവകാശം, ദത്തെടുക്കല്‍, മറ്റ് കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു പൊതു നിയമങ്ങളാണ് യുയുസി നിര്‍ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ സംസാരിക്കുന്നതിനിടെ, രാജ്യത്തിന് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും ഭരണഘടനയുടെ സ്ഥാപക തത്വങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അനുസൃതമായാണ് ഏകസിവില്‍ കോഡെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.

Tags:    

Similar News