ഉത്ര കൊലപാതകം: കടിച്ച പാമ്പിന്റെ ജഡത്തില്‍ ശാസ്ത്രീയ പരിശോധന

ഈ പാമ്പ് തന്നെയാണ് കടിച്ചതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നീക്കം. കൊലപാതക കേസില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസായിരിക്കും ഇത്.

Update: 2020-05-26 05:04 GMT

കൊല്ലം: അഞ്ചലില്‍ ഉത്ര പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ശാസ്ത്രീയ പരിശോധനക്കായി കടിച്ച പാമ്പിന്റെ ജഡത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നീക്കം. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വെറ്ററനറി ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

ഉത്രയെ കടിച്ച മൂര്‍ഖനെ സഹോദരന്‍ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പ് തന്നെയാണ് കടിച്ചതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നീക്കം. കൊലപാതക കേസില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസായിരിക്കും ഇത്. ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് റിമാന്റ് റിപോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പമ്പാട്ടിക്കെന്നും റിപോര്‍ട്ടില്‍ പറയുന്നു. പ്രതികളെ ഇന്ന് സൂരജിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.



Tags:    

Similar News