ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃക ടാബ്ലോയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ക്ഷേത്രനഗരവുമായി ബന്ധപ്പെട്ട സംസ്‌കാരം, പാരമ്പര്യം, കല എന്നിവയും പ്രദര്‍ശിപ്പിക്കും. റിപ്പബ്ലിക് ദിന പരേഡിനെ സംബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ദീപാവലി ദിനത്തില്‍ കൊളുത്തിയ റെക്കോര്‍ഡ് ദീപാലങ്കാരത്തിന്റെ മാതൃകയും യുപി സര്‍ക്കാര്‍ ഉള്‍ക്കൊള്ളിക്കും. ദീപാവലിക്ക് ആറ് ലക്ഷം ദീപങ്ങളാണ് അയോധ്യയില്‍ തെളിയിച്ചത്. കൂടാതെ രാമായണം ഉള്‍പെടുത്തുന്ന കാര്യം കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.