ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് മൈക്ക് പെന്‍സ്

കാപിറ്റോള്‍ ആക്രമണം സൃഷ്ടിച്ച മുറിവുണക്കേണ്ട സമയമാണിതെന്നും ചൊവ്വാഴ്ച ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് അയച്ച കത്തില്‍ മൈക്ക് പെന്‍സ് വ്യക്തമാക്കി

Update: 2021-01-13 05:30 GMT

വാഷിങ്ടണ്‍: ഭരണഘടനാ ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. കാപിറ്റോള്‍ ആക്രമണം സൃഷ്ടിച്ച മുറിവുണക്കേണ്ട സമയമാണിതെന്നും ചൊവ്വാഴ്ച ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് അയച്ച കത്തില്‍ മൈക്ക് പെന്‍സ് വ്യക്തമാക്കി. ട്രംപിന്റെ കാലാവധി നേരത്തേ അവസാനിപ്പിക്കാന്‍ തന്റെ ഭരണഘടനാപരമായ അധികാരം ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച് ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പെന്‍സിന്റെ കത്ത്.

ഇംപീച്‌മെന്റ് നീക്കത്തില്‍ നിന്ന് ഡെമോക്രാറ്റുകള്‍ പിന്മാറണമെന്നും ഈ സമയത്ത് കൂടുതല്‍ ധ്രുവീകരണം ഉണ്ടാക്കുന്നതും പ്രക്ഷോഭ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെടുകയാണെന്നും പെന്‍സ് പറഞ്ഞു.

പ്രസിഡന്റിന്റെ 'കഴിവില്ലായ്മയോ വൈകല്യമോ' പരിഹരിക്കുന്നതിനാണ് 25ാം ഭേദഗതി രൂപകല്‍പ്പന ചെയ്തതെന്നും ജനപ്രതിനിധി സഭ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News