ട്രംപിന് വീണ്ടും തിരിച്ചടി; ഭരണത്തില്‍ കടിച്ചുതൂങ്ങുവാനുള്ള അവസാന ശ്രമവും പരാജയം

Update: 2020-12-12 06:10 GMT

വാഷിങ്ടണ്‍ ഡിസി: യു.എസ് പ്രസിഡന്റ് തിരഞ്ഞെടപ്പ് ഫലം അസാധുവാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റ ശ്രമം പരാജയപ്പെട്ടു. ജോര്‍ജിയ, മിഷിഗണ്‍, പെനിസില്‍വാനിയ, വിസ്‌കോസിന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ട്രംപിന്റെ ഹരജി കോടതി തള്ളി. ഈ നാല് സംസ്ഥാനങ്ങളിലേയും വിജയി ജോ ബൈഡന്‍ തന്നെയെന്ന് കോടതി പ്രഖ്യാപിച്ചു.

19 സ്‌റ്റേറ്റ് അറ്റോണിമാരും 127 റിപ്പബ്ലിക്കന്‍ പ്രതിനിധികളും സംയുക്തമായാണ് ടെക്‌സസ് സംസ്ഥാനത്തിന്റെ പേരില്‍ ഹരജി നല്‍കിയത്. ടെക്‌സസിന് ഇങ്ങനെയൊരു ഹരജി നല്‍കാന്‍ നിയമപരമായ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് നിയമവിധേയമല്ല എന്നാണ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രതികരണം. നേരത്തെ പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരായ ഹര്‍ജിയും തള്ളിയിരുന്നു.