ഇറാന്‍ ആക്രമണം: 28,000 പൗരന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി യുഎസ്
ഇറാന്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ നിന്നും 28,000 പൗരന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി യുഎസ്. ഫെബ്രുവരി 28 ന് ഇസ്രായേല്‍-യുഎസ് സംയുക്ത സൈന്യം ഇറാനെ ആക്രമിക്കാന്‍ തുടങ്ങിയതിനുശേഷം മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ നിന്ന് 28,000 പൗരന്മാര്‍ സുരക്ഷിതമായി യുഎസിലേക്ക് മടങ്ങിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
'മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി താമസം മാറിയവരെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അസിസ്റ്റന്റ് സെക്രട്ടറി ഡിലന്‍ ജോണ്‍സണ്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ഡസനിലധികം ചാര്‍ട്ടര്‍ വിമാനങ്ങള്‍ അയച്ചാണ് പൗരന്‍മാരെ സുരക്ഷിതമായി എത്തിച്ചതെന്നും പ്രസ്താവനയില്‍ പറഞ്ഞു.